തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് വള്ളം മറിഞ്ഞ് സെബാസ്റ്റ്യനെ കാണാതായത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ നീന്തി കരകയറി. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ ഇന്ന് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (42) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് വള്ളം മറിഞ്ഞ് സെബാസ്റ്റ്യനെ കാണാതായത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ നീന്തി കരകയറി. കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തിവരുന്നതിനിടെ ഇന്ന് രാവിലെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.