- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട വടശേരിക്കരയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി; പോത്തിനെ കൊന്നു തിന്നു; ദൃക്സാക്ഷികളായി ടാപ്പിങ് തൊഴിലാളികൾ
പത്തനംതിട്ട: വടശേരിക്കരക്ക് സമീപം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ പോത്തിനെ ആക്രമിച്ച് കൊന്നു. മുക്കുഴിക്ക് സമീപം കോടമലയിൽ ആൽബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ കൊന്നത്.
ബുധൻ പുലർച്ചെ 6.30 ഓടെയാണ് കോടമലയിൽ ടാപ്പിങ് തൊഴിലാളികൾ കടുവ പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. പോത്തിനെ അക്രമിച്ച് ഇരുപത് അടിയിലേറെ ദുരത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയതായി സംഭവത്തിന് ദൃക്സാക്ഷിയായ ടാപ്പിങ് തൊഴിലാളി സുമംഗല പറഞ്ഞു.തങ്ങൾ വരുമ്പോൾ കുറച്ച് മാനുകൾ വനത്തിന് എതിർ ഭാഗത്തെക്ക് ഓടുന്നത് കണ്ടതായി സുമംഗല പറഞ്ഞു.
തൊട്ടടുത്ത് എത്തിയപ്പോഴാണ് സുമംഗലയും ഒപ്പമുണ്ടായിരുന്ന ആളും കടുവ പോത്തിനെ തിന്നുന്നത് കണ്ടത്. ഭയന്ന തൊഴിലാളികൾ നിലവിളിച്ചതോടെ കടുവാ കാട്ടിലേക്ക് ഓടിപ്പോയി. പ്രദേശത്ത് കടുവക്ക് പുറമെ ആന, പുലി, തുടങ്ങിയ വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാണെന്ന് കോടമല റബ്ബർ എസ്റേറ്റ് ഉടമ ശ്രീകുമാർ പറഞ്ഞു. നിലവിൽ ടാപ്പിങ്ങിന് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും ശ്രീകുമാർ പറഞ്ഞു. വന്യമൃഗ ശല്ല്യത്തെപ്പറ്റി വനം വകുപ്പ് അധിക്യതരെ അറിയിച്ചെങ്കിലും യാതെ രു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.