കൽപറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ ചാടി കടുവ. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്കുനേരെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുത്തത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽനിന്ന് വനംവകുപ്പ് കടുവയെ പിടികൂടിയിരുന്നു.