- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ പന്നിഫാമിലെത്തിയ കടുവയെ തിരിച്ചറിഞ്ഞു
സുൽത്താൻ ബത്തേരി: വയനാട് മൂടക്കൊല്ലിയിലെ പന്നിഫാമിൽ എത്തിയ കടുവയെ തിരിച്ചറിഞ്ഞു. WWL 39 എന്ന പെൺകടുവയാണ് ഫാമിലെത്തിയതെന്നാണ് സ്ഥിരീകരണം. വനംവകുപ്പിന്റെ ക്യാമറ ട്രാപ്പിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വനംവകുപ്പ് തുടരുകയാണ്.
പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. മൂടക്കൊല്ലി കരികുളത്ത് ശ്രീനേഷ്, കൊല്ലംപറമ്പിൽ ശ്രീജിത് എന്നിവർ ചേർന്ന് നടത്തുന്ന ഫാമിലായിരുന്നു കടുവയെത്തി പന്നികളെ കൂട്ടത്തോടെ പിടികൂടിയത്. ചത്തനിലയിൽ 17 പന്നികളുടെ ജഡവും ഫാമിന് സമീപം കടുവയുടെ കാൽപാടുകളും കണ്ടെത്തിയിരുന്നു.
പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്.



