- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി പെരുനാട്ടിൽ വളർത്തുമൃഗങ്ങൾക്ക് പിന്നാലെ മനുഷ്യന് നേരേയും കടുവയുടെ ആക്രമണം; ചാടി വീണത് റബർ ടാപ്പിങ് തൊഴിലാളിക്ക് നേരേ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
റാന്നി: പെരുനാട് വളർത്തു മൃഗങ്ങൾക്ക് പിന്നാലെ മനുഷ്യന് നേരെയും കടുവയുടെ ആക്രമണം. പെരുനാട് മന്നപ്പുഴ പുതുവേലിൽ സജിയെയാണ് കടുവ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ ബഹളമുണ്ടാക്കിയതോടെ കടുവ ഓടിമറഞ്ഞു. സജി റബർ ടാപ്പിങ് തൊഴിലാളിയാണ്. ഇന്നലെ രാവിലെ റബ്ബർ വെട്ടുന്നതിനിടയിലായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് സജി രക്ഷപ്പെട്ടത്.
വിവരം അറിഞ്ഞ് എത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഈ പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിൽ കാടുകയറി കിടക്കുകയാണ്. കടുവ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയിട്ട് ഒരു മാസമായി. ഇതുവരെയായി അതിനെ പിടിക്കാനോ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലെ കാടുകൾ വൃത്തിയാക്കാനോ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാത്തതിൽ നാട്ടുകർക്ക് ശക്തമായ പ്രധിഷേധം ഉണ്ട്.
പഞ്ചായത്ത് ഒരു നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ തൊട്ടങ്ങൾ തെളിക്കാൻ പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു. തോട്ടം തെളിക്കണം എന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഹാരിസൺ മാനേജരുടെ ഓഫീസ് ബിജെപി ഉപരോധിച്ചിരുന്നു. ഈ ഭാഗത്തുള്ള ഹാരിസൺ പ്ലാന്റേഷൻ തോട്ടം മൊത്തം കാടുപിടിച്ചു കിടക്കുകയാണ്. കടുവായെ പിടിക്കാനോ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലെ കാട് തെളിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കാൻ ഇന്നുവരെ സാധിച്ചിട്ടില്ല.
ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഈ ജനകീയ പ്രശ്‌നത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ ആദായം എടുക്കാൻ വരുന്ന മുതലാളിമാരെ വഴിയിൽ തടയുകയും പെരുനാട് പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ശക്തമായ സമര പരിപാടികൾ സ്വീകരിക്കും എന്നും പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്