- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം തെറ്റിയെത്തിയ ടൂറിസ്റ്റ് ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം; 17 പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; സംഭവം ഗൂഡല്ലൂരിൽ
മലപ്പുറം: കേരളത്തിൽ നിന്നും യാത്ര തിരിച്ച ടൂറിസ്റ്റ് ബസ് തമിഴ്നാട്ടിൽ ഗൂഡല്ലൂരിന് സമീപം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തിൽ 17 പേർക്ക് പരിക്ക്. വാനിൽ യാത്ര ചെയ്തിരുന്ന 17 പേരെ പരിക്കുകളോടെ ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് ബസ് അപകടത്തിൽ പെട്ടത്. പ്രദേശത്തെ ആളുകൾ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story