ആലപ്പുഴ: പുന്നമട കായലിലെ ഹൗസ്ബോട്ടിലെ ടേബിളിന്റെ ഗ്ലാസ് പൊട്ടിയതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ സ്വദേശി സുൽത്താൻ (48) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ പുന്നമട ഫിനിഷിംഗ് പോയിന്‍റിന് വടക്കുഭാഗത്തുള്ള കാലിപ്സ് എന്ന ഹൗസ്ബോട്ടിലാണ് സംഭവം നടന്നത്.

ഹൗസ്ബോട്ടിലെ ജീവനക്കാരും സഞ്ചാരികളും തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഈ തർക്കത്തിനിടെയാണ് സുൽത്താൻ കുഴഞ്ഞുവീണത്. ചെന്നൈയിൽ നിന്നെത്തിയ ഏകദേശം 30ഓളം വിനോദസഞ്ചാരികളാണ് ഹൗസ്ബോട്ടിലുണ്ടായിരുന്നത്.