ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ വേലത്തുശേരി സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറ സ്വദേശി ധന്യ (43) ആണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകുന്നേരം, വാഗമണ്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന 12 പേരടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മറ്റ് ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ വിവരം പുറത്തുവിട്ടിട്ടില്ല. വേഗത കൂടിയതിനാലോ നിയന്ത്രണം നഷ്ടപ്പെട്ടതോയാണ് അപകട കാരണമെന്നു പോലീസ് പ്രാഥമികമായി സംശയിക്കുന്നു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണവും തുടരുകയാണ്.