കൊച്ചി: : നടൻ ടൊവിനോ തോമസിനെ ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കണ്ടെത്തിയ പ്രതി മാനസികനില തെറ്റിയയാൾ. കൊല്ലം സ്വദേശിയായ ഇയാളുടെ മൊബൈൽ ഫോൺ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫോൺ വിശദമായി പരിശോധിച്ചുവരികയാണ്. പൊലീസ് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായാണ് യുവാവ് മറുപടി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് കഴിഞ്ഞയാഴ്ച ടൊവിനോ പരാതി നൽകിയത്. നിരന്തരം മോശം വാക്കുകൾ ഉപയോഗിച്ച് വ്യക്തിപരമായി അപമാനിക്കുന്നെന്നായിരുന്നു പരാതി.