പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് എയുപി സ്കൂളിന് മുന്നിൽ ടി ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം നടന്നത്.

കൂറ്റൻ വാകമരമാണ് കടപുഴകി വീണത്. കല്ലടിക്കോട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.