കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40), അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്സ്‌പ്രസിലെ ജനറൽ കംമ്പാർട്ട്‌മെന്റിൽ നിന്നാണ് ഇവർ വീണത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തുവച്ചാണ് അപകടം.