- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പുര്‍ റൂട്ടിലൂടെ ഒരു മെമു ട്രെയിൻ കടന്നുപോയതും സങ്കടപ്പെടുത്തുന്ന കാഴ്ച; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകനും യാത്രയായി; തീവണ്ടി തട്ടി മരണം

മലപ്പുറം: അങ്ങാടിപ്പുറത്ത് പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്വദേശി ഇബ്രാഹിം (56) ആണ് തിങ്കളാഴ്ച രാത്രി ഷൊര്‍ണൂര്‍ -നിലമ്പൂര്‍ റൂട്ടിലെ മെമു ട്രെയിൻ തട്ടി മരിച്ചത്. കഴിഞ്ഞ മാസം 24നായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് സൈതിന്റെ വിയോഗം. രാത്രി 9.10ഓടെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപായിരുന്നു അപകടം. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഴയ സൈദ് ബീഡി കമ്പനി ഉടമയായിരുന്ന ചാക്കീരിതൊടി സൈതിന്റെ മകനാണ് പരേതനായ ഇബ്രാഹിം. കഴിഞ്ഞ മാസം 24ന് അന്തരിച്ച പിതാവിന്റെ വേർപാടിന്റെ ദുരിതത്തിലിരിക്കെയാണ് ഇബ്രാഹിമിനും ജീവൻ നഷ്ടപ്പെട്ടത്. അങ്ങാടിപ്പുറം പരിയാപുരത്തായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. രാമപുരം സ്‌കൂള്‍പടിയില്‍ പരേതനായ ചാക്കീരിതൊടി സൈതിന്റെ മകനായ ഇബ്രാഹിം കുഞ്ഞാന്‍ എന്നും അറിയപ്പെട്ടിരുന്നു.
മാതാവ്: പിലാത്തൊടി കുഞ്ഞിമ്മ (രാമപുരം). ഭാര്യ: പരേതയായ ആറങ്ങോടന്‍ ബുഷറ (പരിയാപുരം ). മക്കൾ: മുഹമ്മദ് ഇർഷാദ്, ഇർഷിദ, ഹിബ ഷെറിൻ. മരുമക്കൾ: അസ്ത സൽവ (പുത്തനങ്ങാടി), ആഷിക്ക് (വെട്ടത്തൂർ), ഫവാസ് (ചെറുകര). സഹോദരങ്ങൾ: അഷ്റഫ്, റെജിലീന, ബുഷ്‌റ, ഫൈസലാബി, ഫൗസിയ. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രണ്ടാഴ്ചക്കിടെയുണ്ടായ പിതാവിൻ്റെയും മകൻ്റെയും വിയോഗം നാടിനെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


