- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസങ്ങൾക്ക് മുമ്പ് ഭർത്താവ് ജീവനൊടുക്കി; പിന്നാലെ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി; ദാരുണ സംഭവം ആലുവയിൽ
ആലുവ: ആലുവ പുറയാറിൽ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജ, മകൻ ഒന്നര വയസുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും ട്രെയിൻ തട്ടി വീണതിന് പിന്നാലെ നാട്ടുകാർ ഓടിയെത്തിയിരുന്നു. എന്നാൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഇവരെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണെന്ന് മനസിലായത്.
അടുത്തിടെയാണ് ഷീജയുടെ ഭർത്താവ് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു ഇവർ. ഇതിന്റെ ആഘാതത്തിൽ കുഞ്ഞിനെയും കൂട്ടി ട്രെയിനിന് മുന്നിൽ ചാടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000).




