കണ്ണൂർ: കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ മധ്യവയസ്‌കനെ തലശേരി റെയിൽവേസ്റ്റേഷൻ ഒന്നാമത്തെ ഫാള് റ്റ്ഫോമിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്‌ച്ച രാവിലെ പത്തരയോടെ കോയമ്പത്തൂരിൽന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി പോയതിന് ശേഷമാണ് മൃതദേഹം ട്രാക്കിൽ കാണപ്പെട്ടത്.

എടയന്നൂർ പട്ടാനൂരിലെ കോവൂരിൽ അഭയം വീട്ടിൽ കെ പി വിനോദാണ് (50 ) മരണമടഞ്ഞത്. കയ്യിലുണ്ടായിരുന്ന ഐഡന്ററി കാർഡിലുള്ള വിലാസമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.

ജോലി കഴിഞ്ഞ് പട്ടാനൂരിലെ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തലശേരി ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.