ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം നടന്നത്. 39 കാരൻ ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കടുത്ത കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.