- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട നാളുകളായി ട്രാൻസ്ജെൻഡറുമായി ബന്ധം; വിവരമറിഞ്ഞ് ഭാര്യയെത്തി ചോദ്യം ചെയ്തത് തർക്കത്തിനിടയാക്കി; ആക്രിക്കച്ചവടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് പക വീട്ടി ട്രാൻസ്‌ജെൻഡർ
കൊച്ചി:നീണ്ട നാളുകളായി ബന്ധം തുടരവേ പങ്കാളിയുടെ ഭാര്യയെത്തി ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ആക്രിക്കച്ചവടക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ട്രാൻസ്‌ജെൻഡർ. കൊച്ചിയിൽ ആക്രികച്ചവടക്കാരനായ മുരുകേശനാണ് പങ്കാളിയായ ട്രാൻസ്‌ജെൻഡറിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.സംഭവത്തെത്തുടർന്ന് ചെന്നൈ സ്വദേശിയായ ട്രാൻസ്‌ജെൻഡർ രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.കുറച്ചു നാളുകളായി മുരുകനും രേഷ്മയും പങ്കാളികളായി ജീവിച്ചു വരികയായിരുന്നു.ഇതിനിടയിലാണ് വിവരമറിഞ്ഞ് മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തുകയും ഇവരുടെ ബന്ധം ചോദ്യം ചെയ്യുകയും ചെയ്തത്.ഇതേ ചൊല്ലി പിന്നീട് മുരുകനും രേഷ്മയും തമ്മിൽ വഴക്കുണ്ടായിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ വച്ച് മുരുകേശനും രേഷ്മയും തമ്മിൽ വാക്കുതർക്കമുണ്ടായത്.തുടർന്നാണ് രേഷ്മ തന്റെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുരുകനെ കുത്തിയത്.
സംഭവത്തിൽ പിടിയിലായ രേഷ്മ നോർത്ത് പൊലീസ് സ്റ്റേഷൻ കസ്റ്റഡിയിലാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.




