- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ അഞ്ച് വയസുക്കാരന് മരുന്ന് മാറി നൽകി
തൃശ്ശൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ വിവാദം അടങ്ങും മുമ്പ് തൃശ്ശൂരിലും ചികിത്സാ പിഴവ്. തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്നാണ് പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടർ എഴുതി നൽകിയ ഗുളിക ഫാർമസിസ്റ്റ് തെറ്റി നൽകിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം.
കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. കടുത്തതലവേദനയും ഛർദിയും ഉണ്ടായതോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാർമസിസ്റ്റ് നൽകിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Next Story