- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ കാറ്റിൽ മരങ്ങൾ കൂട്ടത്തോടെ ഒടിഞ്ഞ് ക്ഷേത്രത്തിന് മുകളിലേക്ക് വീണു; തകർന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് വടകരയിൽ ശക്തമായ കാറ്റിൽ മരങ്ങള്‍ വീണ് ക്ഷേത്രം തകര്‍ന്നു. വടകര വില്ല്യാപ്പള്ളി അരയാക്കൂൽ പാങ്ങോട്ടൂർ ഭഗവതി ക്ഷേത്രമാണ് ചുഴലിക്കാറ്റിൽ മരങ്ങൾ വീണ് തകർന്നത്. ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപമുള്ള നാല് മരങ്ങൾ കടപുഴകിയും മുറിഞ്ഞും ക്ഷേത്രത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അരയാൽ, പേരാൽ ഉൾപെടെയുളള കൂറ്റൻ മരങ്ങളാണ് നിലം പൊത്തിയത്. സംഭവം നടക്കുമ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രമാണ് തകർന്നത്. വടകര മേഖലയിൽ ശക്തമായ കാറ്റും മഴയുമാണുണ്ടായത്. ഇതിനിടെയാണ് മരങ്ങള്‍ വീണ് അപകടം ഉണ്ടായത്.
Next Story