- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണത്തിൽ അവ്യക്തത
കോഴിക്കോട്: കോടഞ്ചേരിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങാൻ കിടന്ന യുവതിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പാത്തിപ്പാറ ആദിവാസി കോളനിയിൽ താമസിക്കുന്ന ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളനി നിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും ട്രൈബൽ പ്രമോട്ടറും ചേർന്ന് ഇവരെ താമരശ്ശേരിതാലൂക്ക്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മരണത്തെ സംബന്ധിക്കുന്ന കാരണങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Next Story



