- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളിങ് നിരോധനം ഇന്ന് തീരും: അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്
തിരുവനന്തപുരം: 52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ മുന്നൊരുക്കങ്ങൾ തുടങ്ങി. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ.
ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. 70 ശതമാനത്തോളം ബോട്ടുകളും യാത്രയ്ക്ക് തയ്യാറായി കഴിഞ്ഞു. തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ തുറമുഖങ്ങളിലേക്ക് മടങ്ങിയെത്തി തുടങ്ങി.
Next Story



