- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം നഗരസഭയിലെ പ്രതിഷേധം; ഓഫീസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു എന്നാരോപണം; പരാതിയിൽ സമരക്കാർക്ക് നോട്ടീസയക്കാൻ കോടതി
കൊച്ചി:വിവാദമായ നിയമന കത്തിന്റെ പേരിൽ നടക്കുന്ന സമരങ്ങൾക്കെതിരെ നടപടിയുമായി ഹൈക്കോടതി.നഗരസഭ ഓഫിസിനകത്തും പുറത്തുമായി നടക്കുന്ന സമരം നഗരസഭ പ്രവർത്തനത്തെ ബാധിക്കുന്നെന്നാരോപിച്ച് ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹരജിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
നഗരസഭയുടെ പ്രധാന ഓഫിസിൽ ഒക്ടോബറിൽ 6.04 കോടി രൂപയാണ് വരുമാനമായി ലഭിച്ചതെങ്കിൽ സമരത്തെത്തുടർന്ന് നവംബറിൽ വരുമാനം 3.80 കോടിയായി കുറഞ്ഞെന്ന് നഗരസഭ റിപ്പോർട്ട് നൽകി.ഹർജി ഡിസംബർ 13നു വീണ്ടും പരിഗണിക്കും.
കോൺഗ്രസ്, ബിജെപി പാർലമെന്ററി പാർട്ടി നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദ്ദേശം.എന്നാൽ സമരം നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നെന്ന ഹരജിയിലെ ആരോപണം ശരിവെച്ച് സർക്കാറും നഗരസഭയും കോടതിയിൽ റിപ്പോർട്ട് നൽകി.
Next Story




