കൊച്ചി: അതിമാരകമായ മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ രണ്ട് പേർ പിടിയിൽ. ആസാം സ്വദേശികളായ അജീബുൾ റഹ്മാൻ, അനാറുൾ ഹഖ് എന്നിവരെയാണ് വരാപ്പുഴ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വരാപ്പുഴ ഉളനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മരുന്നുകളും കഞ്ചാവും പിടിച്ചെടുത്തത്. ആസാമിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വസ്തുക്കൾ കടത്തി അതിഥി തൊഴിലാളികൾക്ക് ഇടയിലും കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിലും വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.