- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരേ ചില്ല്..'; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍; 74 ഗ്രാം വരെ പിടിച്ചെടുത്തു
കോഴിക്കോട്: വിൽപ്പനക്കായി എത്തിച്ച മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മരുതോങ്കര സ്വദേശി ഉറവ്കുണ്ടില്‍ അലിനെയാണ് തൊട്ടില്‍പ്പാലത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അടുക്കത്ത് സ്വദേശി പാറച്ചാലില്‍ ആഷിഖാണ് കുറ്റ്യാടിയില്‍ വച്ച് പിടിയിലായത്. അലിന്റെ കൈവശം 67 ഗ്രാമും ആഷിഖിന്റെ കൈവശം 74 ഗ്രാം എം ഡി എംഎ യുമായിരുന്നു ഉണ്ടായിരുന്നത്.
വടകര റൂറല്‍ എസ് പി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് ഡി വൈ എസ് പി പ്രകാശ് പടന്നയില്‍ ഡാന്‍സാഫ് സ്‌ക്വാഡ് എസ് ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് ബസിൽ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.