- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചത്ത കോഴികളെ വിൽക്കാൻ ശ്രമം തടഞ്ഞ് നാട്ടുകാർ; കഴക്കൂട്ടത്ത് രണ്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. കഴക്കൂട്ടം കുളത്തൂർ ജങ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമം നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.
ഈ മേഖലയിൽ നേരത്തെയും ഇത്തരത്തിൽ ചത്ത കോഴിയെ വിൽക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇന്ന് രാവിലെ ചുള്ളിമാനൂരിലെ ഫാമിൽ നിന്ന് കഴക്കൂട്ടത്തെ ചിക്കൻ സ്റ്റാളിലേക്ക് വാഹനത്തിൽ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തിൽ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു.
തുടർന്ന് നഗരസഭയിലെ ആരോഗ്യവിവാഗം ഉദ്യോഗസ്ഥർ എത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വാഹനത്തിൽ നിരവധി ചത്തകോഴികളെ കണ്ടെത്തി. തുടർന്ന് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ നാട്ടുകാർ തന്നെ പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിരുന്നു.




