- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; ഒഡീഷയിൽ നിന്നും കടത്തിയ 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
ഇടുക്കി: തൊടുപുഴയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. വിൽപ്പനക്കെത്തിച്ച 40 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. തൊടുപുഴ സ്വദേശികളായ റിൻസാദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അനൂപ് എന്നയാൾ ഓടി രക്ഷപ്പെട്ടു. ഒഡീഷ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തി ഇടുക്കിയിൽ നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്. രഹസ്യ വിവരം ലഭിച്ച പോലീസ് പെരുമ്പള്ളിച്ചിറയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവുമായി തൊടുപുഴയിലേക്ക് വരികയായിരുന്നു സംഘം പോലീസിന്റെ പിടിയിലായത്.
തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ സംഘം ലഹരി വില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് കാർ തടഞ്ഞ് നിർത്തിയപ്പോൾ ഇറങ്ങി ഓടിയ തൊടുപുഴ സ്വദേശി അനൂപിനെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. റിൻസാദ് മൂന്ന് കഞ്ചാവ് കേസുകളിലും അങ്കമാലിയിൽ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. നൗഫലിനെതിരെയും മറ്റു കേസുകൾ നിലവിലുണ്ട്.