കോട്ടയം: കര്‍ണാടകത്തിലെ കുടകില്‍ അക്രമംനടത്തിയശേഷം പിടികൂടാനെത്തിയ പോലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെട്ട കോട്ടയം പാമ്പാടി സ്വദേശികളായ രണ്ടുപേരെ പാമ്പാടി പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് പിടികൂടി. പാമ്പാടി കുമ്പന്താനം സ്വദേശികളായ സ്റ്റീഫന്‍, സാമുവേല്‍ എന്നിവരെയാണ് പാമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി കര്‍ണാടക പോലീസിന് കൈമാറിയത്. പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ കര്‍ണാടക പോലീസിനെ ഇടിപ്പിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മറ്റ് രണ്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണ്.