- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ ട്രെയിനിലേക്ക് കല്ലെറിഞ്ഞ കേസ്; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍; ഇവര്‍ മുന്‍പും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞതായി പോലീസ്
കൊച്ചി: ട്രെയിനിലേക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ റെയില്‍വേ പൊലീസ് പിടികൂടി. മാതാപിതാക്കളോടൊപ്പം ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. തുടര്‍ന്ന് 15 ദിവസത്തേക്ക് കാക്കനാട് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റാനുള്ള ഉത്തരവാണ് ലഭിച്ചത്.
സെപ്റ്റംബര്‍ 25-നാണ് സംഭവം നടന്നത്. ഇടപ്പള്ളികളമശ്ശേരി സ്റ്റേഷനുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ-ചെന്നൈ എക്സ്പ്രസിനെയാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിട്ട് കല്ലെറിഞ്ഞത്. ആ സമയത്ത് ജനലിനരികില്‍ ഇരുന്ന നെടുമങ്ങാട് സ്വദേശി, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന് തലയില്‍ പരിക്കേറ്റു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപ പ്രദേശങ്ങളിലെ സിസിടിവികളില്‍ നിന്ന് പരിശോധിച്ചതോടെ പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ മുന്‍പും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞതായി ദൃശ്യങ്ങളില്‍ വ്യക്തമായതായും അന്വേഷണ സംഘം അറിയിച്ചു.