- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; നെടുങ്കണ്ടത്ത് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് ഇതരസംസ്ഥാന തൊഴിലാളികൾ
തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്.
ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികൾ അതിനടിയിൽപ്പെടുകയായിരുന്നു.സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടു വന്നത്. വൈകീട്ട് നാല് മണിയോടെയാണ് അപകടം.
Next Story




