കാസർകോട്:സ്ലാബ് അടർന്നിരുന്നതിനെ തുടർന്ന് ഓവുചാലിലേക്ക് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം.ഉപ്പള സ്വദേശി അബ്ദുൽ സമദിന്റെ മകൻ അബ്ദുൽ റഹ്മാൻ സഹദാദ് ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കുട്ടിക്ക് അപകടം സംഭവിച്ചത്.വീടിന്റെ പിന്നിലുള്ള ഓവുചാലിലാണ് സഹദാദ് വീണത്. ഓവുചാലിന്റെ ഒരു ഭാഗത്തെ സ്ലാബ് അടർന്ന് വീണിരുന്നു.ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി ഓവുചാലിലേക്ക് വീണത്.