- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ പിന്നാലെയെത്തി; തടഞ്ഞു നിർത്തി മുഖത്ത് തോണ്ടി; കൽപ്പറ്റയിൽ വിദ്യാർത്ഥിനികളെ ശല്യംചെയ്ത യുവാക്കൾ പൊലീസിന്റെ പിടിയിൽ
കൽപ്പറ്റ:കൽപ്പറ്റയിൽ വിദ്യാർത്ഥിനികളെ ശല്യംചെയ്ത യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. കല്പറ്റ എൻ.എം.എസ്.എം. കോളേജിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്കിൽ പിന്നാലെയെത്തി ശല്യം ചെയ്തതിനാണ് പൂവാലന്മാർ പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട് മുണ്ടയ്ക്കൽ സ്വദേശികളായ പൂവാട്ടുപറമ്പിൽ ജിതിൻ (24)അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പിടിയിലായത്.
ബൈക്കിലെത്തിയ ഇരുവരും വിദ്യാർത്ഥിനികളെ പിന്തുടരുകയും തടഞ്ഞുനിർത്തി മുഖത്ത് തോണ്ടിയുമാണ് ശല്യപ്പെടുത്തിയത്.കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സിജു,എസ്‌ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
Next Story




