കണ്ണൂർ: കണ്ണൂർ - തലശേരി ദേശീയ പാതയിലെ തോട്ടടയിൽ 142 കിലോ ചന്ദന മുട്ടികളുമായി രണ്ടു യുവാക്കൾ പിടിയിലായി ഇന്നലെ രാത്രി എടക്കാട് പൊലിസ് നടത്തിയ പരിശോധനയിലാണ് രണ്ടു യുവാക്കൾ ചന്ദനവുമായി പിടിയിയിലായത്.

കുന്നും കുഴി സ്വദേശി സിരൺ , തൃശൂർ മുള്ളുർ സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരാണ് പിടിയിലായത് ഡോക്ടറുടെ ലോഗോ പതിച്ച വാഗണർ കാറിലാണ് പ്രതികൾ സഞ്ചരിച്ചത്. ഇവരെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് എടക്കാട് എസ്‌ഐ അറിയിച്ചു.