- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്; മണിപ്പൂരിൽ ഉണ്ടായത് അപമാനഭാരം കൊണ്ട് തലകുനിച്ച് നിൽക്കേണ്ട തരത്തിലുള്ള സംഭവങ്ങൾ; അക്രമങ്ങളുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രി: വിമർശിച്ചു വി ഡി സതീശൻ
തിരുവനന്തപുരം: ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയങ്ങളിൽ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട്ടെ കെപിസിസി പരിപാടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മണിപ്പൂർ വിഷയത്തിൽ രാജ്യ വ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. അക്രമങ്ങളുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അക്രമങ്ങൾക്ക് കാരണക്കാരനായ മുഖ്യമന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. അപമാനഭാരം കൊണ്ട് തലകുനിച്ച് നിൽക്കേണ്ട തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരിലുണ്ടാകുന്നത്. വംശഹത്യ നടത്തുന്നതിന് സർക്കാർ കൂട്ട് നിൽക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫും കെപിസിസിയും കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും.
മണിപ്പൂരിലെ സംഭവങ്ങളെ വി. മുരളീധരൻ ഇപ്പോഴും ന്യായീകരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംഘപരിവാർ രൂക്ഷമായി ആക്രമിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി ആക്രമണങ്ങൾക്ക് വിധേയരാകുന്നത് െ്രെകസ്തവരാണ്. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളുടെയും ദേവാലയങ്ങൾ ആക്രമിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതും. സർക്കാരാണ് കലാപകാരികൾക്ക് ആയുധങ്ങൾ നൽകിയിരിക്കുന്നത്.
മുതലപ്പൊഴി വിഷയം നിയമസഭയിൽ കൊണ്ടു വന്നപ്പോൾ മരിച്ചവരുടെ എണ്ണത്തെ ചൊല്ലി മന്ത്രി സജി ചെറിയാൻ തർക്കിച്ചു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് പിറ്റേ ദിവസം സമ്മതിച്ചു. അടിയന്തിരമായി നടപടി എടുക്കുമെന്ന് പറഞ്ഞ് ഒരു വർഷമായിട്ടും ചെറുവിരൽ അനക്കിയില്ല. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് സാമാമ്യഗ്രാഹ്യം പോലും വകുപ്പ് മന്ത്രിക്ക് ഇല്ലാത്തത് ലജ്ജാകരമാണ്. അവിടെയുള്ളവർക്ക് മറ്റു പണിയൊന്നും അറിയില്ല.
അവരുടെ കടലിലേക്കുള്ള യാത്ര സുരക്ഷിതമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന രണ്ട് മന്ത്രിമാർക്കെതിരെ തീരപ്രദേശത്തെ ജനങ്ങളെ ഇളക്കി വിട്ടത് പ്രതിപക്ഷ നേതാവെന്നാണ് ആരോപിച്ചത്. ആര് ചെന്നാലും അവർ പ്രതിഷേധം പ്രകടിപ്പിക്കും. അവരെ ആശ്വസിപ്പിക്കുന്നതിന് പകരം ഷോ കാണിക്കരുതെന്നല്ല മന്ത്രി അവരോട് പറയേണ്ടത്. ആനപ്പുറത്ത് ഇരിക്കുമ്പോൾ താഴെക്കൂടി പോകുന്ന മനുഷ്യരെ കാണാതെ പോകരുത്. കാണുന്നില്ലെങ്കിൽ ലെൻസ് വച്ചെങ്കിലും നോക്കണമെന്ന് സതീശൻ പറഞ്ഞു.




