- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: യു.ഡി.എഫ് പ്രതിനിധി സംഘം പമ്പയിലേക്ക്. ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരന്തരമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്ന പതിവുണ്ടായിരുന്നു. പക്ഷെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലത്തില്ല. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലിയിൽ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഈ പരാതി പരിഹരിക്കാൻ ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. ഭക്തരുടെ പരാതികൾ പരിഹരിക്കുന്നതിൽ ഈ സർക്കാർ പരാജയപ്പെട്ടുവെന്ന് യുഡിഎഫ് ആരോപിച്ചു.
അടിയന്തിരമായി മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ പമ്പയിലേക്ക് അയച്ച് അവലോകനയോഗങ്ങൾ ചേർന്ന് ഭക്തർക്ക് ആവശ്യമായി സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയാറാകണം. ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ യു.ഡി.എഫ് പ്രതിനിധി സംഘം ഉടൻ പമ്പ സന്ദർശിക്കും.
Next Story



