- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കായി ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30
തിരുവനനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കായി ഏർപ്പെടുത്തിയ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2021'ലേക്ക് അപേക്ഷിക്കാം.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം,പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ജില്ലയിൽ നാല് കുട്ടികൾക്കാണ് പുരസ്‌കാരം നൽകുന്നത്.
25000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. അപേക്ഷാഫോറം, വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നൽകണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.. അവസാന തിയതി സെപ്റ്റംബർ 30 വൈകീട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : www.wcd.kerala.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471- 2345121, 8848199143.