- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയഭേദകമായ വാർത്ത; നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും? ആലുവയിലെ കുഞ്ഞിന്റെ ക്രൂര കൊലപാതകത്തെ അപലപിച്ചു ഉണ്ണിമുകുന്ദൻ
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ വാർത്ത ആണിതെന്നും നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും എന്നും നടൻ ചോദിക്കുന്നു.
'ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?', എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.
Next Story




