- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നായർ എന്ന് പേരിനൊപ്പം ചേർത്തപ്പോൾ ട്രോളുകൾ നിറഞ്ഞു'; പിന്നീടതങ്ങ് വിഴുങ്ങി; ഇനിയിപ്പോൾ മാറ്റാൻ പറ്റില്ലല്ലോ'; തന്റെ പേരിലെ നേര് പറഞ്ഞ് ഉണ്ണി മുകുന്ദൻ
കൊച്ചി: പുതിയ ചിത്രമായ ഷെഫീക്കിന്റെ സന്തോഷത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവേ തന്റെ പേരിലെ നായർ എന്നത് എടുത്തുമാറ്റിയതാണെന്ന് വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ.ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ പേരിനുള്ളിലെ സതായവസ്ഥ പുറത്ത് പറഞ്ഞിരിക്കുന്നത്.ഇനിയിപ്പോൾ പേരിലെ നായർ പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും നടൻ പറയുന്നു.സിനിമയിലേക്ക് എത്തിയതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പേരിലെ നായർ മാറ്റിയതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ പരാമർശിച്ചത്.
തന്റെ പേര് ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ, ഉണ്ണിക്കൃഷ്ണൻ മുകുന്ദൻ നായർ എന്ന് അവതാരക കൂട്ടിച്ചേർത്തിരുന്നു. ഇതേ തുടർന്നാണ് താൻ ലാലേട്ടന്റെ ഏതോ അഭിമുഖത്തിൽ നായർ എന്ന് പറഞ്ഞപ്പോൾ അതിന്റെ പേരിൽ കുറെ ട്രോൾ വന്നിരുന്നെന്നും അതുകൊണ്ടാണ് നായർ എന്നുള്ളത് വിഴുങ്ങി കളഞ്ഞതെന്നും നടൻ തുറന്നു പറഞ്ഞത്.ഇനി പറഞ്ഞാലും വിഷയമില്ലെന്നും എന്നാൽ യഥാർത്ഥ പേരതാണെന്നും ഇനി മാറ്റാൻ പറ്റില്ലല്ലോയെന്നും ഉണ്ണി അഭിമുഖത്തിൽ പറയുന്നു.
നവംബർ 25നാണ് ഷെഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ എത്തിയത്.അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിൽ ബാല, ആത്മീയ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, സ്മിനു സിജോ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.




