- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊർപ്പള്ളി മഴയുത്സവം: സി.കെ വിനീതിന് ഹാട്രിക്ക്; പൊലിസിന് മുൻപിൽ കണ്ണൂരിലെ മാധ്യമപ്രവർത്തകർ കീഴടങ്ങി
തലശേരി: ചെളി വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ സിസർകട്ടും ബൈസിക്കിൾ കിക്കുമായി ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം സി കെ വിനീത് നിറഞ്ഞാടിയപ്പോൾ ആവേശകരമായഫുട്ബോൾ മത്സരത്തിൽ കണ്ണൂരിലെ മാധ്യമ പ്രവർത്തകർ തോറ്റ് മടങ്ങി. ഊർപ്പള്ളി മഴ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഡ് ഫുട്ബോളിലാണ് പൊലിസ് ടീമിന് വേണ്ടി ഹാട്രിക് നേടി വിനീത് ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ചത്.
തിങ്ങിക്കൂടിയ നൂറുകണക്കിന് ആളുകളുടെ മനസ്സിൽ ആവേശ തിരയിളക്കം സൃഷ്ടിച്ച ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങളായ സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ,,എൻ പി പ്രദീപ്,മിസ്റ്റർ വേൾഡ് ഷിനു ചൊവ്വയും തകർത്തടിച്ചു പ്രതിരോധവുമായി മാധ്യമപ്രവർത്തകരും കളത്തിൽ ഇറങ്ങിയതോടെ മത്സരം ആവേശ കൊടുമുടിയിലെത്തി.
ജയൻ കല്യാശ്ശേരിയും മുഹമ്മദ് നൗഫലും ധനിത് ലാലും അടക്കമുള്ളവർ നിറഞ്ഞാടിയപ്പോൾ രണ്ട് ഗോൾ മടക്കി (42) പരാജയത്തിന് ഭാരം കുറച്ചു. പൊലിസ് ടീമിന് വേണ്ടി മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങൾ സി കെ വിനീത്,മുഹമ്മദ് റാഫി, റീനോ ആന്റോ, എൻ പി പ്രദീപ്,മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ,ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത് പാട്യം,പാനൂർ സി ഐ എം പി ആസാദ്,
കൂത്തുപറമ്പ് സി ഐ ശ്രീജിത്ത് കോടെരി,കൂത്തുപറമ്പ് എസ് ഐ കെ ടി സന്ദീപ്, എസ് ഐ വി വി ദീപ്തി, പൊലീസുകാരായ രാജേഷ് കുണ്ടൻചാലിൽ, ഷൈജേഷ്, വിജിത്, ഹാഷിം, രാജേഷ്, പ്രശോബ്, തുടങ്ങിയവർ കളത്തിൽ ഇറങ്ങി. മാധ്യമപ്രവർത്തകരായ മുഹമ്മദ് നൗഫൽ, ധനിത് ലാൽ, ജയൻ കല്യാശ്ശേരി, ധനേഷ്, സൈഫുള്ള, ജിഷ്ണു, ഷാക്കിർ, അർജുൻ, വിഷ്ണു, വൈശാഖ്, രാജേഷ്, മുനിവർ മൂസ തുടങ്ങിയവരും കളത്തിലിറങ്ങി.
മഴയൂത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ചന്ദ്രൻ അധ്യക്ഷനായി.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കണ്ണൂർ ട്രാക്ക് ചെയർമാൻ, സി രഘുനാഥ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, വാർഡ് മെമ്പർ അനുരൂപ, സി ഐ കെ വി പ്രമോദ്,കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി കെ വിജേഷ്, എൻ പി താഹിർ ഹാജി, മനോജ് പൊയിലൂർ, സേവ് ഊർപ്പള്ളി പ്രസിഡന്റ് കെ പി ജയേഷ്, ഷമീർ ഊർപ്പള്ളി, എൻ അബ്ദുൾ ഖാദർ, എൻ സുലൈമാൻ, സി പി രജീഷ്,തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും പൊലീസിന്റെയും കമ്പവലി മത്സരവും നടന്നു.റംഷി പട്ടുവത്തിന്റെ നാടൻ പാട്ട് മഴയുത്സവത്തിന് ആവേശമുണ്ടാക്കി.



