മലപ്പുറം: തൊണ്ടയിൽ നാണയം കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ കുഞ്ഞിന്റെ രക്ഷകയായി ടി.ഡി.ആർ.എഫ്.വളണ്ടിയറും സ്നേക്ക് റെസ്‌ക്യൂവറുമായ ടി.പി.ഉഷ. തിരൂർ പൂക്കയിൽ സ്വരത്തിൽ സജിൻ ബാബുവിന്റെയും ഹിനയുടെയും 2 വയസ്സുകാരി മകളുടെ തൊണ്ടയിലാണ് അബദ്ധത്തിൽ നാണയം കുടുങ്ങുകയായിരുന്നു.

ഉഷ ഉടൻ കുഞ്ഞിനെ വാങ്ങി ഇടംകയ്യിൽ കമിഴ്‌ത്തി കിടത്തി പുറത്ത് അടിച്ചു.മൂന്നോ നാലോ തവണ അടിച്ചപ്പോഴേക്കും നാണയം വായിലൂടെ പുറത്തെത്തി. ഇതോടെയാണ് കുഞ്ഞിനു ശ്വാസം വലിക്കാനായത്. അടിയന്തര ഘട്ടങ്ങളിൽ പ്രാഥമ ശുശ്രൂഷയും മറ്റും നൽകാനായി താലൂക്ക് അടിസ്ഥാനത്തിൽ രൂപീകരിച്ച ടി.ഡി.ആർ.എഫ് നൽകിയ പരിശീലനത്തിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട ശുശ്രൂഷ ഇവർ പഠിച്ചിരുന്നു.ടി.ഡി.ആർ.എഫ്.ജില്ലാ ട്രൈനിംങ്ങ് ഹെഡ് ഡോക്ടർ അഷറഫായിരുന്നു പരിശീലകൻ .

ഇത് കുട്ടിയിൽ ചെയ്തതോടെ നാണയം പുറത്തെത്തുകയായിരുന്നു. ജില്ലയിൽ പാമ്പിനെ പിടിക്കാനുള്ള ലൈസൻസുള്ള ഉഷ നൂറ് കണക്കിന് പാമ്പുകളെ പിടിച്ചിട്ടുണ്ട്. ഉഷയെ താലൂക്ക് ദുരന്തനിവാരണ സേന ടി.ഡി.ആർ.എഫ്.ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.ദൈവ ഭാഗ്യംകൊണ്ടാണ് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചതെന്ന് ഉഷ പറഞ്ഞു.

കുഞ്ഞുങ്ങളെ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവൻ നഷ്ടപ്പെടാവുന്ന സാഹചര്യങ്ങൾവരെ ഇത്തരത്തിൽ പ്രവർത്തനങ്ങളിലൂടെയുണ്ടാകുമെന്നും ഫയർറസ്‌ക്യൂ അധികൃതർ പറഞ്ഞു. ഇവരുടെ വീട്ടിൽ തന്നെയാണ് ഉഷ താമസിച്ചിരുന്നത്. ഗായകൻ ഫിറോസ് ബാബുവിന്റെ പേരക്കുഞ്ഞിനെയാണ് രക്ഷപ്പെടുത്തിയത്. ഉഷ പുറത്തേക്കുപോകാൻ നിൽക്കുമ്പോഴാണ് സംഭവം.