- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം ജില്ല വിഭജിക്കണമെന്ന് അഭിപ്രായമുണ്ടെങ്കിൽ നവകേരള സദസ്സിൽ ആവശ്യപ്പെടാം: നടപ്പിലാക്കാൻ പറ്റുന്നതാണെങ്കിൽ തെറ്റില്ലെന്ന് മന്ത്രിവി അബ്ദു റഹ്മാൻ
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ജനങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ആവശ്യപ്പെടാമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഇത്തരം ആവശ്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ പറ്റുന്നതാണെങ്കിൽ അതിൽ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ജനസംഖ്യാനുപാതികമായി പല മാറ്റങ്ങളും വരേണ്ടതുണ്ട്. മന്ത്രി എന്ന നിലയിൽ ആവശ്യങ്ങൾ പറയും. ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ആദ്യം തുറന്നു പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ നിന്ന് എംഎൽഎമാർ രാഷ്ട്രീയ കാരണങ്ങളാൽ വിട്ടുനിൽക്കരുത്. സർക്കാർ സംവിധാനമൊന്നാകെ ജനങ്ങളുടെ അടുത്തേക്ക് വരുന്ന പരിപാടിയാണിത്. മണ്ഡലത്തിന്റെ സുപ്രധാന പദ്ധതികൾ ജനങ്ങൾക്കൊപ്പം നിന്ന് സർക്കാറിനോട് ആവശ്യപ്പെടാനുള്ള അവസരമാണിത്.



