വയനാട് ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുന്നു; ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും വി ഡി സതീശന്
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബിജെപി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കേണ്ട സമയവുമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമര്‍ദം ചെലുത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Next Story