തിരുവനന്തപുരം: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിൽ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച് എല്ലാവരെയും കാണണമെന്നും സതീശൻ പറഞ്ഞു. കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയ വൺ മാധ്യമങ്ങളെയാണ് വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയത്.

അനുമതി ചോദിച്ചിട്ടും രാജ്ഭവൻ പ്രവേശനം നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട്, പാർട്ടി കേഡർമാരോട് സംസാരിക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.