- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് അധ്യക്ഷന് അതൃപ്തിയെന്നത് ശൂന്യതയിൽ നിന്നും സൃഷ്ടിച്ച വാർത്ത; നഷ്ടപ്പെടുന്നത് മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യത: വി ഡി സതീശൻ
കൊച്ചി: ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് കേരള നേതാക്കളുടെ നിലപാടിൽ കോൺഗ്രസ് ദേശീയ അധ്യക്ഷന് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാർത്ത ഡൽഹിയിലെ ചില മാധ്യമ പ്രവർത്തകർ ശൂന്യതയിൽ നിന്നും സൃഷ്ടിച്ചതാണെന്ന് വി ഡി സതീശൻ. ഡൽഹിയിലെ രണ്ടു മൂന്നു മാധ്യമപ്രവർത്തകർ മനഃപൂർവമായി ഉണ്ടാക്കിയ കൃത്രിമ വാർത്തയാണിത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സീതാറാം യെച്ചൂരിയും തമ്മിൽ സംസാരിക്കാത്ത കാര്യങ്ങളാണ് സംസാരിച്ചെന്ന മട്ടിൽ ചില മാധ്യമങ്ങൾ വാർത്തയാക്കിയത്. വാർത്ത നൽകിയ മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. ഇത്തരമൊരു വാർത്ത തെറ്റാണെന്ന് എ.ഐ.സി.സി വാർത്താക്കുറിപ്പ് നൽകിയിട്ടും ചില മാധ്യമങ്ങൾ അതേ വാർത്ത ആവർത്തിച്ചു. മാധ്യമ വാർത്തകൊണ്ടൊന്നും കേൺഗ്രസ് നേതാക്കളുടെ വിശ്വാസ്യത തകരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായി ഗവർണർ പ്രവർത്തിച്ചാൽ സിപിഎമ്മിനേക്കാൾ മുൻപന്തിയിൽ നിന്ന് കോൺഗ്രസ് എതിർക്കും. ഗവർണർക്കെതിരായ കോൺഗ്രസ് നിലപാട് വിഷയാധിഷ്ഠിതമാണ്. സർക്കാരും ഗവർണറും തമ്മിലുള്ള കൂട്ടുകച്ചവടമാണ് സുപ്രീം കോടതിയിൽ പൊളിഞ്ഞത്. യു.ഡി.എഫ് നിലപാടാണ് കോടതിയിൽ ജയിച്ചത്. ഇപ്പോൾ ഗവർണർക്കെതിരെയെന്ന പേരിൽ സിപിഎം സംഘടിപ്പിക്കുന്ന സമരം യഥാർത്ഥത്തിൽ സുപ്രീം കോടതിക്കെതിരെയാണ്. നിയമനങ്ങളൊക്കെ ശരിയാണെന്നാണ് സർക്കാരിനൊപ്പം നിന്ന ഗവർണർ കോടതിയെ അറിയിച്ചത്. അപ്പോൾപ്പിന്നെ എൽ.ഡി.എഫ് സമരം ഗവർണർക്കെതിരെയാകുന്നത് എങ്ങനെയാണ്? - സതീശൻ ചോദിച്ചു.




