- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ല; ഓണക്കാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ ധനസ്ഥിതി പുറത്തുവിടണം: യുഡിഎഫ് സമരം നടത്തുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാറിന്റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ധനപ്രതിസന്ധി രൂക്ഷമാകുമ്പോഴും നിലവിലെ സാമ്പത്തിക സ്ഥിതി പുറത്തുവിടാൻ സർക്കാർ തയ്യാറാകുനില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. എല്ലാ വസ്തുക്കൾക്കും തീ വിലയാണ്. ഇന്ധന സെസ് തെറ്റാണെന്ന് പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് ഡീസലിന്റെ വിൽപ്പന കുറഞ്ഞു. ഇതുവഴി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടിയിരുന്ന നികുതിയാണ് കുറയുന്നത്. ട്രക്കുകൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡീസലടിച്ചാണ് കേരളത്തിലേക്ക് വരുന്നത്. സംസ്ഥാനത്ത് വച്ച് ഡീസലടിക്കുന്നില്ല. സെസ് കൂട്ടിയത് തെറ്റായ തീരുമാനമെന്ന പ്രതിപക്ഷ നിലപാട് അടിവരയിടുകയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.




