- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകരോടുള്ള സർക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്; നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു: വി ഡി സതീശൻ
തിരുവനന്തപുരം: കർഷകരോടുള്ള സർക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ നിയമസഭക്കുള്ളിൽ പുറത്തും പ്രതിപക്ഷം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയതാണ്. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് നൽകിയില്ല.
സർക്കാർ പണം നൽകാത്തതിനാൽ ബാങ്കുകൾ മുൻകൂറായി കർഷകർക്ക് നൽകുന്ന പണം വായ്പയായാണ് രേഖപ്പെടുത്തുന്നത്. സർക്കാർ ബാങ്കുകൾക്ക് പണം നൽകാത്തതിനാൽ വായ്പാ തിരിച്ചടവ് മുടങ്ങിയതായി രേഖപ്പെടുത്തുകയും കർഷകനെ സിബിൽ റേറ്റിങിൽ ഉൾപ്പെടുകയും ചെയ്യും. സിബിൽ സ്‌കോർ കുറയുന്നതിനാൽ ഒരു ബാങ്കിൽ നിന്നും വായ്പ കിട്ടാത്ത ഗുരുതരമായ അവസ്ഥയിലേക്കാണ് സർക്കാർ കർഷകരെ എത്തിച്ചിരിക്കുകയാണ്. കർഷകരോട് സർക്കാർ കാട്ടുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് ആത്മഹത്യ ചെയ്ത പ്രസാദ്.
ആത്മഹത്യാ കുറിപ്പിലും പ്രസാദ് സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സമീപനം ഇതാണെങ്കിൽ ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകുന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സതീശൻ പറഞ്ഞു.




