- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവകഥാകാരി നല്കിയ ലൈംഗികാതിക്രമ പരാതി; സംവിധായകന് വി കെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം
കൊച്ചി: യുവകഥാകാരി നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ എടുത്ത കേസില്‍ സംവിധായകന് വി.കെ പ്രകാശിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വി.കെ പ്രകാശ് നേരത്തെ സമാന കുറ്റകൃത്യം ചെയ്തുവെന്ന ആക്ഷേപമില്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് ലക്ഷത്തിന്റെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ വി.കെ പ്രകാശ് ഹാജരാകണമെന്നും ഹൈക്കോടതി വിധിച്ചു.
സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി. 2022 ല്‍ കൊല്ലത്തെ ഹോട്ടലില്‍ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തില്‍ പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ച് സീന്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിപ്പെടാതിരിക്കാനായി അക്കൗണ്ടിലേക്ക് പണം അയച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.