- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ക്രമസമാധാനപാലനം തകർന്നു; ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു-വലതു മുന്നണികൾ മത്സരിക്കുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ
ആലപ്പുഴ: ആർക്കും ആരെയും ബോംബ് വച്ചു കൊല്ലാൻ കഴിയുന്ന തരത്തിൽ കേരളത്തിലെ ക്രമസമാധാനപാലനം തകർന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭീകരവാദികളെ പിന്തുണയ്ക്കാൻ കേരളത്തിൽ ഇടതു-വലതു മുന്നണികൾ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതാക്കൾ ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. രണ്ടു കൂട്ടരും ഒറ്റ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയം എന്ന പേരിൽ നടക്കുന്ന ധൂർത്തുകൊണ്ട് കേരളീയർക്ക് പ്രയോജനമില്ല. പരിപാടിയുടെ യഥാർഥ ചെലവ് 50 കോടിയിൽ കുറയില്ല. നാല് മാസമായി പെൻഷൻ കൊടുക്കാത്തവരാണ് ഇത് നടത്തുന്നത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടെ നിർത്തി സെൽഫി എടുത്താൽ പാവങ്ങളുടെ വയർ നിറയില്ല. മരുന്ന് വാങ്ങാൻ ഗതിയില്ലാത്തവരെ കമൽഹാസന്റെ പ്രസംഗം കേൾപ്പിക്കാനുള്ള ധൈര്യം പിണറായി വിജയൻ സർക്കാരിനു മാത്രമാണുള്ളതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Next Story




