- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന ഡിവൈഎഫ്‌ഐ ഇത് കാണുന്നില്ലേ? യുവജനങ്ങൾക്ക് തൊഴിൽ വേണമെങ്കിൽ സിപിഎം പട്ടികയിൽ പേര് വരേണ്ട അവസ്ഥ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് ജോലി വേണമെങ്കിൽ സിപിഎം പട്ടികയിൽ പേര് വരേണ്ട സാഹചര്യമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ സിപിഎം ജില്ലാസെക്രട്ടറിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അനർഹമായി അടുപ്പക്കാരെ മാത്രം നിയമിക്കുന്ന പാർട്ടി സ്‌പോൺസെഡ് നിയമനമേളകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമെല്ലാം സിപിഎമ്മിന് താഴെ എന്നതാണ് സാഹചര്യമെന്നും ഈ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെയാണ് ഗവർണർ ശബ്ദമുയർത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഗവർണറുടെ പോരാട്ടം പ്രതിരോധത്തിൽ ആക്കുമ്പോഴും സർക്കാർ തുടരുന്ന ഈ ധാർഷ്ട്യത്തിന് കേരള ജനത നൽകുന്ന മറുപടി വലുതായിരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന ഡിവൈഎഫ്‌ഐ ഇത് കാണുന്നില്ലേ എന്നും മന്ത്രി പരിഹസിച്ചു.




