- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം വഖഫ് വിഷയത്തില്‍ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞു; മുനമ്പം ജനതയോട് ഒപ്പമെന്ന് പറയുകയും ജില്ല വിട്ടാല്‍ നിലപാട് മാറുകയും ചെയ്യുന്ന സമീപനം എല്‍ഡിഎഫും യുഡിഎഫും തിരുത്തണമെന്നും വി മുരളീധരന്‍
മുനമ്പം വഖഫ് വിഷയത്തില്‍ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞു
തിരുവനന്തപുരം: മുനമ്പം വഖഫ് വിഷയത്തില്‍ സി.എന്‍ രാമചന്ദ്രന്‍ കമ്മിഷന്‍ അസാധുവാണെന്ന് ഹൈക്കോടതി പറഞ്ഞതോടെ ബിജെപി നിലപാട് ശരിയെന്ന് തെളിഞ്ഞതായി മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുനമ്പത്തെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കേന്ദ്രനിയമത്തിലെ ഭേദഗതിയിലൂടെ മാത്രമേ സാധ്യമാകൂയെന്നും മുന്‍ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
എല്‍ഡിഎഫും യുഡിഎഫും മുനമ്പത്തെ ജനങ്ങളോടൊപ്പമാണെങ്കില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്ക്കണം. മുനമ്പം ജനതയോട് ഒപ്പമെന്ന് പറയുകയും ജില്ല വിട്ടാല്‍ നിലപാട് മാറുകയും ചെയ്യുന്ന സമീപനം തിരുത്തണം.
വഖഫുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പ്രമേയം പിന്‍വലിക്കാത്തിടത്തോളം കാലം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പുതിയ പ്രതികരണങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.