- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക നേതാക്കളെ പൊയി കണ്ടിട്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരാണ് ഇന്നുള്ളത്; വി.ഡി സതീശനെ പരിഹസിച്ച് വി. മുരളീധരൻ
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സാമുദായിക നേതാക്കളെ പൊയി കണ്ടിട്ട്, തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരാണ് ഇന്നുള്ളതെന്ന് മുരളീധരൻ പറഞ്ഞു. സുകുമാരൻ നായരുടെ സതീശൻ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ വാക്കുകൾ. ആർ ശങ്കർ അനുസ്മരണ വേദിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
രാഷ്ട്രീയ നേതാവ് എന്നതിനൊപ്പം സാമുദായിക നേതാവായും തിളങ്ങി നിന്ന വ്യക്തിത്വമാണ് ആർ. ശങ്കറിന്റേത്. അഭിപ്രായം പറയാൻ ധൈര്യം ഉള്ള ആർ. ശങ്കറിനെ പോലുള്ള നേതാക്കൾ നേതൃത്വത്തിൽ ഇല്ലാതെ പോയതാണ് കോൺഗ്രസിന്റെ അധപ്പതനത്തിന് കാരണം. ആർ. ശങ്കറിനെ പോലുള്ളവരുടെ നേതൃത്വത്തിന്റെ അഭാവം കേരളം നേരിടുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാണെങ്കിൽ അത് പഠിക്കാനായി ആരും ഇങ്ങോട്ട് വരാത്തതെന്താണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ആർ. ശങ്കറാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതായേനെ.
ആർ. ശങ്കറിനെ കോൺഗ്രസ് ചവിട്ടി പുറത്താക്കിയിരുന്നില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ ഉണ്ടായേനെ. കോൺഗ്രസ് പാർട്ടി ആർ. ശങ്കറിനെ പോലുള്ള നേതാക്കളിൽ നിന്നകന്നുപോയെന്നും അദ്ദേഹം വിമർശിച്ചു. ഇക്വറ്റോറിയൽ ഗനിയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഹൈകമ്മീഷണറുമായി സംസാരിച്ചുവെന്നും കപ്പലിൽ പോയി.



