- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരമനയിലിരുന്ന് പ്രാര്‍ഥിച്ചാല്‍ പരിഹാരമാകില്ല; തിരുമേനിമാര്ക്ക് പരാതി പറയാനുള്ള ധൈര്യം പോലുമില്ലെയെന്ന് വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി
അരമനയിലിരുന്ന് പ്രാര്‍ഥിച്ചാല്‍ പരിഹാരമാകില്ല
തിരുവനന്തപുരം: ഛത്തീസ് ഗഡില്‍ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിഷപ്പുമാരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ബിഷപ്പുമാര്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ പ്രതിഷേധിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു.
അരമനയില്‍ മാത്രം കയറിയിരുന്ന് പ്രാര്‍ഥിച്ചാല്‍ മാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. രാജ്യത്താകെ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും ഒന്നാകെ നീക്കം ചെയ്യാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പരാതി പറയാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ക്കില്ല.
ഭരണഘടനയെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബജ്‌റംഗ് ദളിന്റെ സഹായത്തോടെ ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്. എന്നിട്ടും ഒരു തിരുമേനിമാരുടേയും പ്രതിഷേധം കണ്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
Next Story